ആലപ്പുഴയില്‍ വീട്ടില്‍ വെച്ച് പാമ്പു കടിയേറ്റ യുവതി മരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ
ആലപ്പുഴയില്‍ വീട്ടില്‍ വെച്ച് പാമ്പു കടിയേറ്റ യുവതി മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-07-11 06:11 GMT
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂര്‍ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്.
പാമ്പു കടിയേറ്റ ഉടനെ നീതുവിനെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.