കാടുവെട്ടുന്നതിനിടെ പാമ്പ് കടിച്ചു; ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം; സംഭവം കൊല്ലം അഞ്ചലിൽ

Update: 2024-12-31 03:48 GMT

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കൊല്ലം അഞ്ചൽ ഏരൂരിലാണ് ദാരുണ സംഭവം നടന്നത്. ഏരൂർ സ്വദേശി സജുരാജ് ആണ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യാണ് മരിച്ചത്. ഞായറാഴ്ച കാടുവെട്ടി തെളിക്കുന്നതിനിടെ പാമ്പുകടി ഏൽക്കുകയായിരുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ ഇപ്പോൾ പാമ്പുകടിയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ് സജു.

കഴിഞ്ഞ ദിവസം പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന തെക്കേവയൽ സ്വദേശി രാമചന്ദ്രൻ മരിച്ചിരുന്നു. ഇവിടെ പാമ്പ് ശല്യം വർധിച്ചതോടെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് പരിധിയിലുള്ള ആര്‍ആര്‍ടി സംഘം ഇന്നലെ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ജനങ്ങളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ജനവാസ മേഖലയിലെ കാടുവെട്ടാൻ നടപടികൾ തുടങ്ങി.

Tags:    

Similar News