കൊല്ലത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കയറിക്കൂടി പുതിയ അതിഥി; കണ്ടത് കുത്തിവെയ്പ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന മുറിക്കുള്ളിൽ; പിടികൂടി
By : സ്വന്തം ലേഖകൻ
Update: 2024-12-21 14:49 GMT
കൊല്ലം: കൊല്ലം ആര്യങ്കാവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പാമ്പ് കയറി. കഴുതുരുട്ടിയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ അണലിയെ കണ്ടെത്തിയത്. രണ്ടാമത്തെ നിലയിൽ കുത്തിവെയ്പ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന മുറിയിലായിരുന്നു പാമ്പ് കയറിയത്.
സാധനങ്ങൾ എടുക്കാനെത്തിയ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. ഒടുവിൽ തെൻമലയിൽ നിന്നുള്ള ആർആർടി സംഘമെത്തി പാമ്പിനെ പിടികൂടി.
സെക്രട്ടറിയേറ്റിൽ ഇന്ന് പാമ്പ് കയറിയത് വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലെ മെയിൻ ബ്ലോക്കിലെ ജല വിഭവ വകുപ്പിനും -സഹകരണ വകുപ്പിനുമടയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ ഉപയോഗിക്കുന്ന വാഷ് ബെയ്സിന് സമീപത്തെപടിയിലാണ് പാമ്പിനെ കണ്ടെത്തിയത്.