സ്കൂട്ടറിൽ നിന്നും അസാധാരണമായൊരു തണുപ്പ്; വാഹനം നിർത്തിയതും നാട്ടുകാർ വളഞ്ഞു; പരിശോധനയിൽ കളക്ടറേറ്റ് ജീവനക്കാരിയുടെ സ്കൂട്ടറിൽ പാമ്പ്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Update: 2025-04-08 17:08 GMT
സ്കൂട്ടറിൽ നിന്നും അസാധാരണമായൊരു തണുപ്പ്; വാഹനം നിർത്തിയതും നാട്ടുകാർ വളഞ്ഞു; പരിശോധനയിൽ കളക്ടറേറ്റ് ജീവനക്കാരിയുടെ സ്കൂട്ടറിൽ പാമ്പ്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
  • whatsapp icon

കൊച്ചി: സ്കൂട്ടറിൽ നിന്നും പാമ്പിനെ കണ്ടെത്തി. എറണാകുളം കളക്ടറേറ്റ് ജീവനക്കാരിയുടെ സ്കൂട്ടറിൽ നിന്നാണ് ഇന്ന് രാവിലെ രാവിലെ പാമ്പിനെ പിടിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിൻ നിന്ന് അനക്കവും തണുപ്പും അനുഭവപ്പെടുകയായിരുന്നു.

ഒടുവിൽ ശ്രദ്ധിച്ചപ്പോൾ ആണ് സ്കൂട്ടറിൽ നിന്നും പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാരി പരിഭ്രാന്തയായി വാഹനത്തിൽ നിന്ന് മറിഞ്ഞുവീണു. വിവരം അറിയിച്ചതനുസരിച്ച് പാമ്പിനെ പിടിക്കാൻ വൈദഗ്ധ്യമുള്ളവരെത്തി.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്കൂട്ടറിന്റെ മുൻ ഭാഗം സ്ക്രൂ ഡ്രൈവർ കൊണ്ട് അഴിച്ചെടുത്താണ് അതിനുള്ളിൽ ഉണ്ടായിരുന്ന വലിയ പാമ്പിനെ ഒടുവിൽ പുറത്തെടുത്തത്.

Tags:    

Similar News