'ആര്‍.എസ്.എസ്. രാജ്യത്തെ പ്രധാന സംഘടന; നേതാക്കളെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ല'; ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹമെന്ന് സ്പീക്കര്‍

ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല

Update: 2024-09-09 11:24 GMT

കോഴിക്കോട്: എഡിജിപി എം.ആര്‍. അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആര്‍.എസ്.എസ്. രാജ്യത്തെ പ്രധാന സംഘടനയാണെന്നും എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും ചൂണ്ടിക്കാട്ടി. ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ആര്‍.എസ്.എസ്. നേതാവിനെ കാണുന്നു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും അപാകതകളില്ലെന്നും ഷംസീര്‍ പറഞ്ഞു.

ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹമാണ്. ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അന്‍വറിനോട് മൊഹബത്ത് തോന്നിയതെന്നും ഷംസീര്‍ പ്രതികരിച്ചു.

Tags:    

Similar News