വീട്ടിൽ അതിക്രമിച്ച് കയറി 17കാരനെ മർദ്ദിച്ചു; തടയാനെത്തിയ പിതാവിനെയും ആക്രമിച്ചു; അറസ്റ്റിലായത് സ്റ്റേഷൻ റൗഡി 'ഡ്യൂക്ക് പ്രവീൺ' 15 ഓളം ക്രിമിനൽ കേസുകളിലെ പ്രതി

Update: 2025-10-21 06:52 GMT

തൃശൂർ: വീട്ടിൽ അതിക്രമിച്ച് കയറി പിതാവിനെയും 17 വയസുകാരനായ മകനെയും മർദ്ദിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ 'ഡ്യൂക്ക് പ്രവീൺ' എന്നറിയപ്പെടുന്ന പ്രവീൺ (28) അറസ്റ്റിൽ. തൃശൂർ റൂറൽ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഈ മാസം 17ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.

മണവലശേരി താണിശേരി ദേശത്ത്, രാജീവ് ഗാന്ധി ഉന്നതിയിൽ കറുപ്പംവീട്ടിൽ നാസറിന്റെ വീട്ടിലേക്കാണ് പ്രതി മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയത്. തുടർന്ന്, പ്രവീൺ വീട്ടിലുണ്ടായിരുന്ന 17 വയസ്സുള്ള മകനെ ക്രൂരമായി മർദ്ദിക്കുകയും വടികൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇത് കണ്ട് തടയാനെത്തിയ പിതാവ് നാസറിനെ പ്രതി ആക്രമിക്കുകയും കൈ പിടിച്ച് തിരിച്ച് തള്ളിയിട്ട് താഴെയിടുകയുമായിരുന്നു.

പ്രവീൺ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നാല് വധശ്രമ കേസുകൾ, മൂന്ന് അടിപിടി കേസുകൾ, ഒരു കഞ്ചാവ് കേസ്, ഒരു കവർച്ച കേസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, 2021ലും 2023ലും കാപ്പ നിയമപ്രകാരം തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജു, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബാബു ജോര്‍ജ്, സബീഷ്, തുളസീദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനേഷ്, മിഥുന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News