എരഞ്ഞിപ്പാലത്ത് ബൈക്ക് കൈവരിയിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്

എരഞ്ഞിപ്പാലത്ത് ബൈക്ക് കൈവരിയിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Update: 2024-09-16 00:32 GMT

കോഴിക്കോട്: എരഞ്ഞിപ്പാലം ബൈപാസ് ബെവ്‌റജിനു സമീപം ബൈക്ക് കൈവരിയില്‍ ഇടിച്ചു മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി.അബ്ദുല്‍ സലീമിന്റെ മകന്‍ മലാപ്പറമ്പ് പാറമ്മല്‍ റോഡ് 'സനാബില്‍' കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള (19) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ബെംഗളൂരു ക്രിസ്റ്റു ജയന്തി കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. മാതാവ്: കുറുവച്ചാലില്‍ പ്രസീന (സെര്‍വി). സഹോദരി: നൈല. കൂടെ സഞ്ചരിച്ച മലാപറമ്പ് സ്വദേശി ഹരിനാരായണന്‍ ചികിത്സയിലാണ്.

Tags:    

Similar News