മലപ്പുറത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Update: 2025-04-15 11:32 GMT
മലപ്പുറത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
  • whatsapp icon

മലപ്പുറം: നന്നംമുക്ക് പൂച്ചപ്പടിയിൽ ടോറസ് ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചങ്ങരംകുളം മൂക്കുതല സ്വദേശി ആദിത്യനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. പരീക്ഷക്ക് പോയിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് പൂച്ചപ്പടിയിൽ വെച്ച് അപകടത്തിൽ പെടുകയായായിരുന്നു.

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന കൊലളമ്പ് സ്വദേശി നിതിൻ തൽക്ഷണം മരണപെട്ടിരുന്നു. ഗുരുതര പരുക്ക് പറ്റിയ ആദിത്യനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. തൃശൂർ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ആദിത്യന്റെ മരണം സംഭവിച്ചത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശാലതയുടെ മകനാണ് മരണപ്പെട്ട ആദിത്യൻ.

Tags:    

Similar News