വീടിനുള്ളിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു; സംഭവം ആലപ്പുഴയിൽ

Update: 2025-08-05 10:31 GMT

കായംകുളം: വള്ളിക്കുന്നത്ത് വീടിനുള്ളിൽ ഗൃഹനാഥൻ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യ ചെയ്തു. വള്ളികുന്നം വട്ടക്കാട് ദിലീപ് ഭവനത്തിൽ ധർമ്മജൻ (76) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. ഭാര്യ നന്ദിനി നാമം ചൊല്ലാൻ പോയ സമയത്ത് ധർമ്മജൻ മുറിയിൽ കയറി മണ്ണണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭാര്യയും ധർമ്മജനും മാത്രമാണ് വീട്ടിലുള്ളത്. കായംകുളത്തു നിന്നും ഫയർഫോഴ്സും, വള്ളികുന്നം പോലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. നിലവിൽ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News