താൽക്കാലിക ജീവനക്കാരി ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മരണകാരണം സാമ്പത്തിക പ്രശ്നങ്ങളെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-09-03 13:12 GMT

കൊച്ചി: എറണാകുളം പെരുമ്പാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചിലക്കോട് സ്വദേശിനിയായ 30 വയസ്സുള്ള അശ്വതിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

ബാങ്കിന്റെ ഭാഗമായുള്ള ജനസേവന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയാണ് അശ്വതി. ബാങ്കിന്റെ മുകൾ നിലയിലുള്ള കോൺഫറൻസ് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരം ലഭിച്ചതിനെ തുടർന്ന് കോടനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News