ആശമാരെ സിപിഎം നേതാക്കള്‍ അവഹേളിച്ചു; സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ അപര്യാപ്തമെന്ന് സണ്ണി ജോസഫ് എംഎല്‍എ

സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ അപര്യാപ്തമെന്ന് സണ്ണി ജോസഫ് എംഎല്‍എ

Update: 2025-10-31 08:24 GMT

കണ്ണൂര്‍: ആശാവര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ നടത്തിട്ടുള്ള പ്രഖ്യാപനം അപര്യാപ്തമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. അത് അവര്‍ തന്നെ വ്യക്തമാക്കിട്ടുണ്ട്. സര്‍ക്കാര്‍ സമരത്തെ അധിക്ഷേപിക്കുവാനായിരുന്നു ശ്രമിച്ചത്. സമരക്കാരെ സി പി എം നേതാക്കള്‍ അവഹേളിച്ചുവെന്നും സമരം ആശാ വര്‍ക്കര്‍മാര്‍ ശക്തമായി തുടരുമെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിഎംശ്രീ പദ്ധതിയെന്ന പ്രധാന വിഷയത്തില്‍ നിന്ന് ഒളിച്ചോടുന്നതാണ് ശിവന്‍കുട്ടിയുടെ പ്രസ്താവനയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ദേശിയ വിദ്യാഭ്യാസ നയത്തില്‍ ആണൊ അതൊ സി പി ഐ കോലം കത്തിച്ചതിലാണൊ വേദനയെന്നും അദ്ദേഹം പരിഹസിച്ചു.

പി എം ശ്രീയില്‍ നിന്ന് പിന്മാറാനല്ല തിരഞ്ഞെടുപ്പ് വരെ ഒളിച്ചുകളിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പ്രതികളെ മുഴുവന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശബരിമലയിലെ മോഷണം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News