മോനെ..സ്റ്റീൽ സ്കെയില്‍ കൊണ്ട് അടിച്ചു..!! അങ്കണവാടി അധ്യാപിക നാല് വയസുകാരനെ മർദിച്ചതായി പരാതി; പോലീസിൽ പരാതി നൽകി കുടുംബം

Update: 2026-01-18 08:42 GMT

കോഴിക്കോട്: മാറാട് കൈതവളപ്പ് ഭാവന അങ്കണവാടിയിലെ അധ്യാപിക നാല് വയസുകാരനെ മർദിച്ചതായി പരാതി. ഷനൂബ്-ശിൽപ ദമ്പതികളുടെ മകനെയാണ് അധ്യാപികയായ ശ്രീകല സ്റ്റീൽ സ്കെയിൽ കൊണ്ട് മർദിച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ മാറാട് പൊലീസിലും ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസിലും (ഐസിഡിഎസ്) രക്ഷിതാക്കൾ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

കുട്ടിയെ മർദിച്ചെന്ന ആരോപണം അധ്യാപിക ശ്രീകല നിഷേധിച്ചു. എന്നാൽ, ഇതേ അധ്യാപികക്കെതിരെ മറ്റ് ചില രക്ഷിതാക്കളും സമാനമായ പരാതികളുമായി രംഗത്ത് വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് വിശദമായ അന്വേഷണം നടക്കുകയാണ്.

Tags:    

Similar News