യുട്യൂബ് നോക്കി വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയ; ഛര്‍ദിയുമായി എത്തിയ 15കാരന് ദാരുണമായി മരിച്ചു
യുട്യൂബ് നോക്കി വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയ; 15കാരന് ദാരുണമായി മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2024-09-09 03:26 GMT
സരണ്‍: യുട്യൂബ് നോക്കി വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ ബാലന് മരിച്ചു. ഛര്‍ദിയുമായി എത്തിയ 15കാരനാണ് ദാരുണമായി മരിച്ചത്. ഛര്‍ദിയെ തുടര്‍ന്ന് മാതാപിതാക്കള്‍ സരണിലെ ഗണപതി ആശുപത്രിയിലെത്തിച്ച കൃഷ്ണകുമാറിനാണ് (15) ജീവന് നഷ്ടമായത്. അജിത് കുമാര്‍ പുരി എന്ന വ്യാജ ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച് ഛര്‍ദി നില്ക്കണമെങ്കില് ഉടന്‍ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കണമെന്ന് വിധിച്ചു.
കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കംചെയ്തു. വൈകാതെ കുട്ടി മരിക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.