ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും പുക; കാൽനടയാത്രക്കാർ വാഹനം നിർത്തിച്ചു; പിന്നാലെ കാറിൽ തീ ആളി പടര്‍ന്നു; ഒഴിവായത് വൻ അപകടം

Update: 2024-12-04 04:50 GMT

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചുThe car that was running caught fire and burned down.. ദേശീയ പാതയിൽ പുതിയ സ്റ്റാൻഡിന് സമീപത്ത് രാവിലെ ഏഴുമണിയോടെയാണ് അപകമുണ്ടായത്.അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. റോഡരികിൽ നിന്ന കാൽനട യാത്രക്കാരുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാരാണ് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകിയത്. തുടര്‍ന്ന് കാർ നിർത്തിയ ഡ്രൈവര്‍ ഇറങ്ങി സ്ഥലത്ത് നിന്ന് മാറുകയായിരുന്നു. പിന്നാലെ കാറിൽ തീ ആളി പടര്‍ന്നു. തുടര്‍ന്ന് വടകര അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിൽ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. 

Tags:    

Similar News