നാലാംക്ലാസ് വിദ്യാർഥിനിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ കേസ്; പ്രതിയെ ഹൈകോടതി വെറുതെ വിട്ടു
By : സ്വന്തം ലേഖകൻ
Update: 2024-11-02 17:11 GMT
കൊച്ചി: നാലാംക്ലാസ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹൈകോടതി വെറുതെ വിട്ടു. പാലക്കാട് ഗോവിന്ദപുരം സ്വദേശി മുരുകനെയാണ് കോടതി വെറുതെ വിട്ടത്. പാലക്കാട് അഡീ. സെഷൻസ് കോടതിയുടെ വിധിക്കെതിരെ നൽകിയ ഹർജിയിലാണ് ഹൈകോടതി ഉത്തരവ്.
നേരത്തെ, കേസിൽ പാലക്കാട് അഡീ. സെഷൻസ് കോടതി 10 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ നൽകാനും മുരുകനെ ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെയുള്ള അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്. 2009 മാർച്ച് 25നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടിയെ ഇയാൾ തുണികൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.