കടലിൽ വലവീശുന്നതിനിടെ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി; സംഭവം കുമ്പള കോയിപ്പാടി കടപ്പുറത്ത്

Update: 2024-10-02 08:10 GMT

കുമ്പള: കടലിൽ വീണ് കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. കുമ്പള കോയിപ്പാടി കടപ്പുറത്ത് വലവീശുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ടാണ് അർഷാദ് (19) നെ കാണാതായത്. പെറുവാട് ഫിഷറീസ് കോളനിയിലെ അബ്ദുല്ലയുടെ മകനാണ് അർഷാദ്.

ബുധനാഴ്ചയാണ് അഴിമുഖത്ത് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്നയുടനെ തന്നെ നാട്ടുകാരും ഫയർഫോഴ്സും കുമ്പള തീരദേശ പൊലീസും കുമ്പള പൊലീസും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കോയിപ്പാടി കടപ്പുറത്ത് കരയിൽ നിന്നും അല്പം മാറി വലവീശുന്നതിനിടെ അർഷാദ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് ഇന്നലെ മുതൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. 

Tags:    

Similar News