കൊച്ചി രൂപത ബിഷപ്പായി ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ പ്രഖ്യാപിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-10-25 14:52 GMT
കൊച്ചി: ലത്തീൻ സഭയുടെ കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പ്. മോൺസിഞ്ഞോർ ആന്‍റണി കാട്ടിപ്പറമ്പിലിനെയാണ് ബിഷപ്പായി വത്തിക്കാൻ പ്രഖ്യാപിച്ചത്. രൂപതാ ആസ്ഥാനമായ ഫോർട്ട് കൊച്ചിയിലും വൈകിട്ട് മൂന്നരയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം നടന്നു. ഏകദേശം 19 മാസങ്ങൾക്ക് മുൻപ് രൂപതാ മെത്രാൻ ജോസഫ് കരിയിൽ വിരമിച്ചതിനെത്തുടർന്ന് രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു.
വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, മറ്റ് മെത്രാന്മാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപന ചടങ്ങുകൾ നടന്നത്. കൊച്ചി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിൽപ്പ് ജെയിസ് റാഫേൽ ആനാപറമ്പിൽ, പുതിയ മെത്രാന് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. കൊച്ചി മുണ്ടംവേലി സ്വദേശിയാണ് പുതിയ ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ.