വീട് പൂട്ടി ബന്ധു വീട്ടിൽ പോയി; മടങ്ങിയെത്തിപ്പോൾ ഷെൽഫിൽ സൂക്ഷിച്ചിരുന്ന പണം കാണാനില്ല; കേസെടുത്ത് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-07-20 08:21 GMT
കുമ്പള: മൊഗ്രാലിൽ വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മൊഗ്രാൽ കടപ്പുറത്തെ ടെമ്പോ ഡ്രൈവർ ബാസിത്തിന്റെ വീട്ടിലാണ് കവർച്ച. ഷെൽഫിൽ സൂക്ഷിച്ച 20,000 രൂപയാണ് കവർച്ച ചെയ്തത്. കുമ്പള പോലീസാണ് കേസെടുത്തത്. വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയസമയത്തായിരുന്നു മോഷണം നടന്നത്.
വ്യാഴാഴ്ച വീടുപൂട്ടി പോയ കുടുംബം വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. രണ്ടുമാസം മുമ്പ് പ്രദേശത്തെ മദ്റസ അധ്യാപകന്റെ മുറിയിൽനിന്ന് 35,000 രൂപ മോഷണംപോയിരുന്നു. ആ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസിനായിട്ടില്ല. തുടർച്ചയായ നടക്കുന്ന മോഷണങ്ങൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.