കടയിൽ അതിക്രമിച്ചു കയറി വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞു; മാല പൊട്ടിച്ചു കടന്ന പ്രതിക്കായി അന്വേഷണം ഊജ്ജിതമാക്കി പോലീസ്

Update: 2025-10-04 08:06 GMT

കൊല്ലം: തെന്മലയിൽ വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് സ്വർണമാല കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ബുധനാഴ്ചയാണ് സംഭവം. ഉറുകുന്ന് സ്വദേശിനി കമലയുടെ സ്വർണമാലയാണ് ബൈക്കിലെത്തിയ പ്രതി കവർന്നത്. സംഭവസ്ഥലത്തുകൂടി കടന്നുപോയ ആംബുലൻസിന്റെ ക്യാമറയിലാണ് പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.

കമലയുടെ കടയിൽ അതിക്രമിച്ചു കയറിയ പ്രതി, അവരുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കവർച്ച നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊട്ടിയ മാലയുടെ കഷ്ണങ്ങളുമായി രക്ഷപ്പെട്ട പ്രതിയെ കമല തടയാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രതി കമലയെ തള്ളിമാറ്റി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ തെന്മല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Tags:    

Similar News