രാത്രി വീട്ടിലേക്ക് ഇരച്ചെത്തിയ മുഖമൂടി ധാരികൾ; വയോധികയുടെ മുഖത്ത് മുളകുപൊടി വാരി എറിഞ്ഞ് കവർച്ച; മലപ്പുറത്ത് സ്വർണ്ണാഭരണങ്ങൾ അടിച്ചെടുത്ത കള്ളനെ തപ്പി പോലീസ്

Update: 2025-12-23 09:01 GMT

മലപ്പുറം: വീട്ടിൽ അതിക്രമിച്ച് കയറി മോഷണം. മലപ്പുറം വണ്ടൂരിലാണ് സംഭവം നടന്നത്. വയോധികയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു. അമ്പലപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണ്ണാഭരണങ്ങളാണ് മൂന്നംഗ സംഘം കവർന്നത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി കൈയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് പവറോളം തൂക്കമുള്ള സ്വർണ്ണവള മൽപ്പിടുത്തത്തിനിടെ കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Tags:    

Similar News