ക്ഷേത്ര നടയിൽ ഒരാൾ പമ്മിയെത്തി; സിസിടിവി സൂം ചെയ്തപ്പോൾ കണ്ടത്; മൂന്ന് മാസം മുൻപ് പതിഞ്ഞ അതേ കള്ളൻ; വീണ്ടും കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം; സംഭവം നെയ്യാറ്റിൻകരയിൽ
By : സ്വന്തം ലേഖകൻ
Update: 2025-02-09 12:38 GMT
തിരുവനന്തപുരം: നെയ്യാറ്റിൻകര നൈനാക്കോണം കാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നതായി വിവരങ്ങൾ. കാണിക്കവഞ്ചികൾ കുത്തിപൊളിച്ചാണ് പണം കവർന്നത്. ക്ഷേത്രത്തിന്‍റെ ശ്രീകോവിലും ഓഫീസും കുത്തിതുറക്കാൻ ശ്രമം നടന്നു. കള്ളന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
മൂന്ന് മാസം മുൻപും ക്ഷേത്രത്തിൽ ഇതേ രീതിയിൽ മോഷണം നടന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. അന്ന് സിസിടിവിയിൽ കണ്ട അതേ കള്ളൻ തന്നെയാണ് മൂന്ന് മാസത്തിനിപ്പുറവും മോഷണം നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ഭണ്ഡാരത്തിലെ പണമായതിനാൽ എത്ര രൂപ നഷ്ടമായെന്ന് കൃത്യമായറിയില്ല.