കൊയിലാണ്ടിയിൽ പാലം നിർമ്മാണത്തിനിടെ ബിം തകർന്നു വീണു; ഒരാൾക്ക് പരിക്ക്; റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Update: 2025-08-14 12:21 GMT

കോഴിക്കോട്: കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു. പുഴയുടെ മധ്യഭാഗത്താണ് അപകടം സംഭവിച്ചത്. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണത്തിനിടെയാണ് ബിം ചരിഞ്ഞു വീണത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.

ഏകദേശം 24 കോടി രൂപ ചെലവഴിച്ചാണ് തോരായിക്കടവ് പാലം നിർമ്മിക്കുന്നത്. പി.എം.ആർ ഗ്രൂപ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.

നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രോജക്ട് ഡയറക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 

Tags:    

Similar News