ദേശീയപാതയിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Update: 2024-10-03 06:51 GMT

തൃശൂര്‍: ദേശീയപാതയിൽ 66 ൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാലേ മുക്കാലോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് മതിലകം സെൻ്ററിൽ വെച്ച് കൂട്ടിയിടിച്ചത്. അപകടത്തിൽ ലോറിയുടെ ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്തേക്ക് വന്ന ലോറിയുടെ ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി ജനാർദ്ദനൻ (41), രണ്ടാമത്തെ ലോറിയിലുണ്ടായിരുന്ന അഷറഫ് (43), ശരൺ(22) എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ പരിക്കേറ്റവരെ മിറക്കിൾ, ആക്ട്‌സ് ആംബുലൻസ് പ്രവർത്തകർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മതിലകം പൊലീസ് സ്‌റ്റേഷന് തെക്ക് ഭാഗത്ത് ആയിരുന്നു അപകടം. എതിർ ദിശയിൽ നിന്ന് എത്തിയ ലോറികൾ മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികളുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട്. സംഭവം നടന്നയുടടെ മതിലകം പോലീസ് സ്ഥലത്തെത്തിയിരുന്നു.

മറ്റൊരു അപകടത്തിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വീട്ടമ്മ മരണപ്പെട്ടിരുന്നു. കു​ട​യ​ത്തൂ​ര്‍ സ്വ​ദേ​ശി മേ​രി ജോ​സ​ഫ്(70) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്. അപകടത്തിൽ ഇവരുടെ ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിൽ വച്ചായിരുന്നു അപകടമുണ്ടായത്.

Tags:    

Similar News