പ്രദേശത്ത് മാവോയിസ്റ്റ് ഉണ്ടെന്ന് സംശയം; തിരച്ചിലിനിടെ അപകടം; തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേർ കാട്ടുതേനീച്ചയുടെ ആക്രമണം; ഒരു നാട്ടുകാരനും പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-02-26 14:42 GMT
കോഴിക്കോട്: മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം. താമരശ്ശേരി പുതുപ്പാടി വനമേഖലയിലാണ് സംഭവം നടന്നത്. മേലെ കക്കാട് വനത്തില്‍ വച്ചാണ് 12 തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ക്കും ഒരു നാട്ടുകാരനായ ഒരാള്‍ക്കും പരിക്ക് പറ്റിയത്.
പെരുമണ്ണാമൂഴി എസ്‌ഐ ജിതിന്‍വാസ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ് എസ്‌ഐ ബിജിത്, ഹവില്‍ദാര്‍ വിജിന്‍, കമാന്റോകളായ ബിജു, ബിനീഷ്, സുജിത്, ശരത്, ജിതേഷ്, ഡെയ്‌സില്‍, വനിതാ കമാൻഡോകളായ നിത്യ, ശ്രുതി, ദര്‍ശിത നാട്ടുകാരനായ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്.
പരിക്ക് പറ്റിയവരെ ആദ്യം ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.