തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ ആക്രമിച്ചു; ആക്രമണം വെള്ളം നല്‍കുന്നതിനിടെ

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ ആക്രമിച്ചു

Update: 2025-07-27 08:53 GMT

തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പര്‍ വൈസര്‍ രാമചന്ദ്രന് പരിക്ക്. കൂട്ടിനുള്ളില്‍ വെള്ളം നല്‍കുന്നതിനിടെ അഴിക്കുള്ളിലൂടെ മാന്തുകയായിരുന്നു. വയനാട്ടില്‍ നിന്ന് കൊണ്ടു വന്ന കടുവയാണ് ആക്രമിച്ചത്.

കുടിക്കാനുള്ള വെളളത്തില്‍ കണ്ട വസ്തു എടുത്തു മാറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തലക്കും നെറ്റിക്കും ഇടയിലാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ രാമ ചന്ദ്രനെ ആദ്യം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലെയും ചികിത്സക്ക് ശേഷം വീട്ടയച്ചു.

Tags:    

Similar News