അവധി ദിവസമായത് കൊണ്ട് തന്നെ കൂടുതൽ പേർ വയനാട്ടിലേക്ക് യാത്ര തിരിച്ചതോടെ താമരശ്ശേരി ചുരത്തിൽ രൂപപ്പെട്ട ബ്ലോക്ക്; മണിക്കൂറുകൾ നീണ്ടതും ഒരു യാത്രക്കാരിക്ക് സംഭവിച്ചത്
By : സ്വന്തം ലേഖകൻ
Update: 2025-11-23 16:11 GMT
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ അവധി ദിവസമായ ഞായറാഴ്ച കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങളുടെ ബാഹുല്യം കാരണം മണിക്കൂറുകളോളം നീണ്ട ബ്ലോക്ക് രൂപപ്പെട്ടു.
ഈ ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്രാമധ്യേ ഒരു യുവതി അവശയായി കുഴഞ്ഞുവീണു. യുവതിയെ ഉടൻതന്നെ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
അവധി കാരണം വയനാട്ടിലേക്ക് യാത്ര ചെയ്തവരുടെ എണ്ണം കൂടിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ഗതാഗതം നിയന്ത്രിക്കാൻ പോലീസ് ശ്രമം തുടരുകയാണ്.