കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും തെറിച്ചു വീണു; യുവാവിന് ദാരുണാന്ത്യം

Update: 2025-08-15 08:26 GMT

തിരുവനന്തപുരം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശ് ആണ് മരിച്ചത്. കൊല്ലം മടത്തറ വേങ്കൊല്ലയിൽ വെച്ചാണ് സംഭവമുണ്ടായത്. ആദർശ് ഉൾപ്പടെ അഞ്ച് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു.

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് ആദര്‍ശ് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദർശിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ആദർശിന്റെ ഹെൽമറ്റ് പൂർണ്ണമായും തകർന്നിരുന്നു. ബൈക്കിടിച്ച കാട്ടുപന്നിയും സംഭവസ്ഥലത്തുവെച്ച് ചത്തു.

Tags:    

Similar News