ബൈക്ക് റോഡ് വശത്ത് പാർക്ക് ചെയ്തു; ട്രാക്കിലേക്ക് നടന്നെത്തി; പിന്നാലെ യുവാവും വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; ചിന്നിച്ചിതറിയ നിലയിൽ ശരീര ഭാഗങ്ങൾ; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപമാണ് ദാരുണ സംഭവം നടന്നത്. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് ദാരുണമായി മരിച്ചത്. കൊച്ചുവേളി- അമൃത്സർ ട്രെയിന് മുന്നിൽ ഇരുവരും എടുത്ത് ചാടുകയായിരുന്നുവെന്ന് കണ്ടുനിന്നവർ പറയുന്നു.
ബൈക്ക് റോഡ് വശത്ത് പാർക്ക് ചെയ്ത ശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. ഇവരുടെ ബൈക്ക് റോഡിൽ നിന്ന് കണ്ടെടുത്തു. ചിന്നിച്ചിതറിയ നിലയിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.
ഇതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം പിടിച്ചിട്ടു. പിന്നീട് മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് മാറ്റിയതിന് ശേഷമാണ് നേത്രാവതി യാത്ര തുടർന്നത്. മൃതദേഹം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അറിയിച്ചു.