ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമം; ട്രാക്കിലേക്ക് തെറിച്ചു വീണ് ഒരാൾക്ക് ദാരുണാന്ത്യം; ദാരുണ സംഭവം കണ്ണൂരിൽ

Update: 2024-12-30 10:31 GMT

കണ്ണൂർ: ട്രാക്കിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം നടന്നത്. ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുമ്പോൾ ആയിരിന്നു അപകടം സംഭവിച്ചത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് ജീവൻ നഷ്ടമായത്.

യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്. എന്നാൽ, മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News