ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് വെസ്റ്റ് ഹിൽ സ്വദേശി സുമേഷ്; സംഭവം കോഴിക്കോട്
By : സ്വന്തം ലേഖകൻ
Update: 2025-04-14 10:04 GMT
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. വെസ്റ്റ് ഹിൽ സ്വദേശി സുമേഷ് (22) ആണ് മരിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.