പരിശീലനത്തിനിടെ വള്ളം മറിഞ്ഞു; കരസേനയുടെ രണ്ട് കമാന്‍ഡോകള്‍ മുങ്ങി മരിച്ചു

പരിശീലനത്തിനിടെ വള്ളം മറിഞ്ഞു; കരസേനയുടെ രണ്ട് കമാന്‍ഡോകള്‍ മുങ്ങി മരിച്ചു

Update: 2024-09-09 01:49 GMT

ബെംഗളൂരു: പരിശീലനത്തിനിടെ വള്ളം മറിഞ്ഞു കരസേനയുടെ ബെലഗാവി കമാന്‍ഡോ പരിശീലനകേന്ദ്രത്തിലെ രണ്ട് കമാന്‍ഡോകള്‍ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലയിലെ തിലാരി അണക്കെട്ട് പ്രദേശത്ത് പരിശീലനത്തിനിടെയാണ് അപകടം. നാല് കമാന്‍ഡോകള്‍ രക്ഷപ്പെട്ടു.

രാജസ്ഥാന്‍ സ്വദേശി വിജയ് കുമാര്‍ ദിനവല്‍ (28), പശ്ചിമബംഗാള്‍ സ്വദേശി ദിവാകര്‍ റോയ് (26) എന്നിവരാണ് മരിച്ചത്. ആറ് കമാന്‍ഡോകളടങ്ങിയ സംഘം വള്ളത്തില്‍ പുഴകടക്കുന്നത് പരിശീലിക്കുമ്പോഴായിരുന്നു അപകടം. പുഴയുടെ മധ്യഭാഗത്തെത്തിയപ്പോഴാണ് വള്ളം മറിയുകയായിരുന്നു.

Tags:    

Similar News