ബെംഗളൂരുവില്‍ നിന്നും ട്രെയിനില്‍ എംഡിഎംഎ കടത്ത്; പിടിക്കപ്പെടാതിരിക്കാന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് യുവാക്കള്‍: വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന് പിന്നാലെ അറസ്റ്റ് ചെയ്ത് ഡാന്‍സാഫ് ടീം

ബെംഗളൂരുവില്‍ നിന്നും ട്രെയിനില്‍ എംഡിഎംഎ കടത്ത്; പിടിക്കപ്പെടാതിരിക്കാന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് യുവാക്കള്‍

Update: 2025-01-25 00:28 GMT

തിരുവനന്തപുരം: മലദ്വാരത്തില്‍ ഒളിപ്പിച്ച് ബെംഗളൂരുവില്‍ നിന്നും ട്രെയിനില്‍ ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വര്‍ക്കല തോക്കാട് നൂറാ മന്‍സിലില്‍ മുഹമ്മദ് അഫ്നാന്‍ (24), കാറാത്തല ഷെരീഫ് മന്‍സിലില്‍ മുഹ്‌സിന്‍ (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഇരുവരും ബൈക്കില്‍ കയറവേയാണ് ഡാന്‍സാഫ് ടീം പിടികൂടിയത്.

ഡാന്‍സാഫ് ടീം പ്രതികളെ വര്‍ക്കല പൊലീസിന് കൈമാറി. എംഡിഎംഎ കടത്തിയതിന് അഫ്‌നാന് ഇതിനുമുമ്പും രണ്ട് കേസുകള്‍ നിലവിലുള്ളതായും ഈ കേസുകളില്‍ റിമാന്‍ഡില്‍ ആയതിനുശേഷം പ്രതി ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ കടത്താന്‍ ശ്രമിച്ചതെന്നും വര്‍ക്കല പൊലീസ് പറഞ്ഞു. മുഹ്‌സിന്റെ ദേഹപരിശോധനയില്‍ 28 ഗ്രാം എംഡിഎംഎ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.

കൂടുതല്‍ അളവില്‍ ലഹരി വസ്തു പ്രതികളുടെ മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനമാക്കി പ്രതികളെ വൈദ്യ പരിശോധനയ്ക്കായി വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തു. തുടര്‍ന്ന് മലദ്വാരത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

Tags:    

Similar News