എറണാകുളത്ത് ബൈക്ക് പാലത്തില്‍ ഇടിച്ച് അപകടം; വയനാട് സ്വദേശിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും മരിച്ചു

എറണാകുളത്ത് ബൈക്ക് അപകടം; വയനാട് സ്വദേശിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും മരിച്ചു

Update: 2024-11-18 02:26 GMT
എറണാകുളത്ത് ബൈക്ക് പാലത്തില്‍ ഇടിച്ച് അപകടം; വയനാട് സ്വദേശിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും മരിച്ചു
  • whatsapp icon

കൊച്ചി: എറണാകുളത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ ബൈക്കപകടത്തില്‍ യുവതിയും യുവാവും മരിച്ചു. തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിനു മുകളില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വയനാട് മേപ്പാടി കടൂര്‍ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ബൈക്ക് അപകടം, യുവതി, യുവാവ്, മരണം, ്‌death

Tags:    

Similar News