മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി; ഫയർ ഫോഴ്സ്‌ സ്ഥലത്തെത്തി; തിരച്ചിൽ തുടരുന്നു

Update: 2025-05-03 14:18 GMT

കോട്ടയം: കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായ അമല്‍ കെ ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് അപകടത്തിൽ കാണാതായത്‌.

വിദ്യാർത്ഥികൾക്കായി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. നാല് വിദ്യാർഥികൾ ആണ് പുഴയിൽ കുളിക്കാനായി ഇറങ്ങിയത്. വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Tags:    

Similar News