കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു; അപകടം കുറ്റിയാടിപുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ
By : സ്വന്തം ലേഖകൻ
Update: 2024-09-29 11:20 GMT
കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിപുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മരിച്ചതായി വിവരം. ഒഴുക്കിൽപെട്ട രണ്ട് വിദ്യാർത്ഥികളും മരിച്ചെന്നാണ് റിപ്പോർട്ടുകൾ. പതിമൂന്നും പതിനാലും വയസുള്ള പാറക്കടവ് സ്വദേശികളായ റിസ്വാന്, സിനാന് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ച രണ്ടുപേരും. അപകടം നടന്നപ്പോൾ തന്നെ നാട്ടുകാര്‍ ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹങ്ങൾ ഇപ്പോൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുറ്റ്യാടി സമീപത്ത് വെച്ചാണ് ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയത്.