ഒഡീഷയടക്കം ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിക്കും; തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പന: 40 കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

40 കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

Update: 2024-11-20 00:57 GMT

ഇടുക്കി: ഒഡീഷയടക്കം ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ച് തൊടുപുഴയില്‍ വില്‍പ്പന നടത്തിയിരുന്ന യുവാക്കള്‍ അറസ്റ്റില്‍. വില്‍പ്പനക്കെത്തിച്ച 40 കിലോ കഞ്ചാവുമായി രണ്ട് പേരാണ് അറസ്റ്റിലായത്. തൊടുപുഴ സ്വദേശികളായ റിന്‍സാദ്, നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അനൂപ് എന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലിസ് അന്വേഷണം തുടരുകയാണ്.

ഒഡീഷ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ച് ഇടുക്കിയില്‍ വിപണനം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഇവരുടെ സംഘം ലഹരി വില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തമിഴ് നാട്ടിലെ കോയമ്പത്തൂരില്‍ എത്തിച്ച കഞ്ചാവുമായി തൊടുപുഴയിലേക്ക് വരുമ്പോഴാണ് അറസ്റ്റിലായത്.

രഹസ്യ വിവരം ലഭിച്ച പൊലീസ് പെരുമ്പള്ളിച്ചിറയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൂവര്‍ സംഘം കഞ്ചാവുമായി എത്തിയത്. കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട തൊടുപുഴ സ്വദേശി അനൂപിനെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായ റിന്‍സാദ് മൂന്ന് കഞ്ചാവ് കേസുകളിലും അങ്കമാലിയില്‍ പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. നൗഫലിനെതിരെയും മറ്റു കേസുകള്‍ നിലവിലുണ്ട്.

Tags:    

Similar News