പുനര്‍ജ്യോതി വിഷ്വല്‍ റീഹാബിലിറ്റേഷന്‍ സെന്ററിന് കാഴ്ച്ചാ സഹായ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് യു.എസ്.ടി; ഉപകരണങ്ങള്‍ വിതരണം ചെയ്തത് സോഷ്യല്‍ റെസ്പൊണ്‍സിബിലിറ്റി ഉദ്യമത്തിന്റെ ഭാഗം

പുനര്‍ജ്യോതി വിഷ്വല്‍ റീഹാബിലിറ്റേഷന്‍ സെന്ററിന് കാഴ്ച്ചാ സഹായ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് യു.എസ്.ടി

Update: 2025-04-30 12:24 GMT

തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി, തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജി അലുമ്നി അസോസിയേഷനുമായി ചേര്‍ന്ന് പുനര്‍ജ്യോതി വിഷ്വല്‍ റീഹാബിലിറ്റേഷന്‍ സെന്ററിന് കാഴ്ച സഹായ ഉപകരണങ്ങള്‍ സംഭാവന ചെയ്തു. യു എസ് ടിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പൊണ്‍സിബിലിറ്റി ഉദ്യമങ്ങളുടെ ഭാഗമായാണ് കാഴ്ച സഹായ ഉപകരണങ്ങള്‍ നല്‍കിയത്.

റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജി അലുമ്നി അസോസിയേഷന്‍ (ആര്‍.ഐ.ഒ.എ.എ) നടപ്പിലാക്കുന്ന പദ്ധതിയാണ് പുനര്‍ജ്യോതി വിഷ്വല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍. യു. എസ്. ടി വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ ഭാഗം കൂടിയാണിത്. 'അംഗപരിമിതരുടെ ഉന്നമനത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഉപകരണങ്ങള്‍ കൈമാറിയത്. യു എസ് ടിയുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ മേനോന്റെ നേതൃത്വത്തിലാണ് കമ്പനി ഉദ്യോഗസ്ഥര്‍ ഉപകരണങ്ങള്‍ നല്‍കിയത്.

സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദന്‍, മനഃശാസ്ത്രജ്ഞയും എന്‍ലൈറ്റ് സെന്റര്‍ ഫോര്‍ ഹോളിസ്റ്റിക് ഡെവലെപ്മെന്റിന്റെ ഡയറക്ടറുമായ ഡോ. വാണി ദേവി. പി. ടി, തിരുവനന്തപുരം ആര്‍.ഐ.ഒയിലെ പ്രൊഫസ്സര്‍ ഡോ. ചിത്ര രാഘവന്‍, ആര്‍.ഐ.ഒ സൂപ്രണ്ടും മുന്‍ ആര്‍.ഐ.ഒ.എ.എ സെക്രട്ടറിയുമായ ഡോ. സുനില്‍. എം. എസ്, ആര്‍.ഐ.ഒ ഡയറക്ടര്‍ ഡോ. ഷീബ. സി. എസ്, ആര്‍.ഐ.ഒ സെക്രട്ടറി ഡോ. അഹല്യ സുന്ദരം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. യു എസ് ടി യില്‍ നിന്നും സി എസ് ആര്‍ ലീഡ് വിനീത് മോഹനന്‍, സി എസ് ആര്‍ അംബാസഡര്‍ സോഫി ജാനറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

നാല് ടെലിസ്‌കോപ്പ് മൊണോകുലര്‍ ഹാന്‍ഡ് ഹെല്‍ഡ് ഉപകരണങ്ങള്‍, ഒരു യു എസ് നിര്‍മ്മിത ഓക്യൂട്ടെക്ക് വി.ഇ.എസ് സ്‌പോര്‍ട്-കക, 5ഇഞ്ച് എച്ച്ഡി പോര്‍ട്ടബിള്‍ വീഡിയോ മാഗ്‌നിഫയറുകളുടെ എട്ട് യൂണിറ്റുകള്‍, മൂന്ന് എച്ച്പി 14/15 ഇന്റല്‍ 12-ആം തലമുറ ഐ5-1235യു 8ജിബി 512ജിബി എസ് എസ് ലാപ്ടോപുകള്‍ തുടങ്ങിയവയാണ് സംഭാവന ചെയ്ത ഉപകരണങ്ങളില്‍ ഉള്‍പ്പെട്ടത്. ആധുനിക രീതിയിലുള്ള ഓപ്റ്റിക്കല്‍, ഡിജിറ്റല്‍ മാഗ്‌നിഫിക്കേഷന്‍ ഉപകരണങ്ങള്‍ നല്‍കുക വഴി കാഴ്ചപരിമിതരായ രോഗികളുടെ ജീവിതനിലവാരം ഉയര്‍ത്തുക, എല്ലാ മേഖലകളിലും അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നത്.

'അംഗപരിമിതരെ സഹായിക്കുന്നതിനായി പുനര്‍ജ്യോതി വിഷ്വല്‍ റീഹാബിലിറ്റേഷന്‍ സെന്ററിന് കാഴ്ച സഹായ ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ സാധിച്ചതിലും ഈ ദൗത്യത്തില്‍ പ്രശസ്തമായ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്താല്‍മോളജിയുമായി കൈകോര്‍ക്കാനായതിലും വളരെയധികം സന്തോഷമുണ്ട്,' യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശില്‍പ മേനോന്‍ അഭിപ്രായപ്പെട്ടു.

പുനര്‍ജ്യോതി വിഷ്വല്‍ റീഹാബിലിറ്റേഷന്‍ സെന്ററിന് കാഴ്ച്ചാ സഹായ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് യു.എസ്.ടി; ഉപകരണങ്ങള്‍ വിതരണം ചെയ്തത് സോഷ്യല്‍ റെസ്പൊണ്‍സിബിലിറ്റി ഉദ്യമത്തിന്റെ ഭാഗം

Tags:    

Similar News