അച്ഛനുമായി കേവലമായ വ്യക്തിബന്ധം മാത്രമായിരുന്നില്ല സഖാവ് സീതാറാം യെച്ചൂരിക്ക്; അനുസ്മരിച്ച് വിഎസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍
സൗഹൃദവും സ്നേഹവും നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്
ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിയും, വി എസും തമ്മില്‍ പരിചയപ്പെട്ടത് 41 വര്‍ഷം മുന്‍പാണ്. സുഹൃത്തുക്കളായിട്ട് ഇപ്പോള്‍ 35 വര്‍ഷമായി. 29 വര്‍ഷത്തെ പ്രായവ്യത്യാസം ഈ കൂട്ടുകെട്ട് ബലപ്പെടുന്നതിനു തടസ്സമായില്ല. വിഎസുമായുള്ള യെച്ചൂരിയുടെ ബന്ധത്തെക്കുറിച്ച് അനുസ്മരിക്കുകയാണ് വി.എസിന്റെ മകന്‍ വി.എ അരുണ്‍ കുമാര്‍.
പാര്‍ട്ടിയുടെ ഉന്നതനേതാവ് എന്നതിനപ്പുറം വി.എസുമായി യച്ചൂരി പുലര്‍ത്തിവന്ന സൗഹൃദവും സ്‌നേഹവും അദ്ദേഹം ഓര്‍ത്തു. വ്യക്തിബന്ധത്തിനപ്പുറം പ്രത്യയശാസ്ത്ര ദാര്‍ഢ്യത്തിന്റെതായ ബന്ധം ഇവര്‍ തമ്മിലുണ്ടായിരുന്നതായി വി.എ അരുണ്‍ കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
'ഏറെ വിഷമത്തോടെയും നിരാശയോടെയുമാണ് സഖാവ് സീതാറാം യച്ചൂരിയുടെ വിയോഗ വാര്‍ത്ത കേട്ടത്. പാര്‍ട്ടിയുടെ ഉന്നത നേതാവ് എന്നതിനപ്പുറം, അച്ഛനുമായി അദ്ദേഹം പുലര്‍ത്തിപ്പോന്ന സൗഹൃദവും സ്നേഹവും എനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്. കേവലമായ വ്യക്തിബന്ധത്തിനപ്പുറം പ്രത്യയശാസ്ത്ര ദാര്‍ഢ്യത്തിന്റേതായ ഒരു വൈകാരിക ബന്ധം അവര്‍ക്കിടയിലുണ്ടായിരുന്നു.പ്രിയ സഖാവിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍.....