ശബരിമല യുവതീ പ്രവേശനം: യുഡിഎഫ് കാലത്തെ സത്യവാങ്മൂലം തിരുത്തിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി; മറുപടി നിയമസഭയില്‍
ശബരിമല യുവതീ പ്രവേശനം: യുഡിഎഫ് കാലത്തെ സത്യവാങ്മൂലം തിരുത്തിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി
By : സ്വന്തം ലേഖകൻ
Update: 2025-09-17 08:54 GMT
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ യുഡിഎഫ് കാലത്തെ സത്യവാങ്മൂലം പിണറായി സര്‍ക്കാര്‍ തിരുത്തിയിട്ടില്ലെന്ന് ദേവസ്വംമന്ത്രി വി.എന്‍ വാസവന്. നിയമസഭയിലെ ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.
സുപ്രിംകോടതി വിധി പുനഃപരിശോധിക്കണമെന്ന ഹരജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും തുടര്‍നടപടി ആരംഭിച്ചിട്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ നിലപാട് പരിശോധിച്ചിട്ടില്ലെന്നും വി.എന്‍ വാസവന് വ്യക്തമാക്കി. ഈ ഹരജികള്‍ നിലനില്‍ക്കുമോ എന്നുള്ളത് മാത്രമാണ് കോടതി നിലവില്‍ പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമത്തിന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ശബരിമല യുവതീ പ്രവേശന വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്.