നെടുമ്പാശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

Update: 2025-10-17 12:40 GMT

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിക്കായി പോയ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. തലയ്ക്കാണ് ഇവർക്ക് പരിക്കേറ്റിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നെടുമ്പാശേരി ഗോൾഫ് ക്ലബിന് സമീപമാണ് അപകടമുണ്ടായത്.

ഡ്യൂട്ടിക്ക് പുറപ്പെടാനായി തയ്യാറെടുക്കുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് അപകടത്തിൽപ്പെട്ട ട്രാവലർ ഉയർത്തിയത്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രധാന റോഡിലാണ് അപകടമുണ്ടായത്.

Tags:    

Similar News