ന്യൂസിലൻഡിൽ സുരക്ഷാ ജീവനക്കാരനായി ജോലി തരപ്പെടുത്തി നൽകാം; വാഗ്ദാനത്തിൽ വീണ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ; പിടിയിലായത് എളമക്കരക്കാരൻ സിജോ സേവ്യർ

Update: 2025-09-22 09:54 GMT

ആലപ്പുഴ: ന്യൂസിലൻഡിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. എറണാകുളം എളമക്കര സ്വദേശി സിജോ സേവ്യറാണ് ആലപ്പുഴ നോർത്ത് പോലീസിന്റെ പിടിയിലായത്. ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി സിജോ സേവ്യർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു. ന്യൂസിലൻഡിൽ സുരക്ഷാ ജീവനക്കാരനായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. പറഞ്ഞ സമയമത്തിനുള്ളിൽ ജോലി ലഭിക്കാതായതോടെയാണ് തട്ടിപ്പ് യുവാവ് തിരിച്ചറിയുന്നത്. തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.

ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബൈജു, എ.എസ്.ഐ. മഞ്ജുള, എസ്.സി.പി.ഒ. സൈഫുദ്ദീൻ, സി.പി.ഒ. അഫീഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    

Similar News