തുണി കഴുകുന്നതിനിടെ അസാധാരണ പുക ശ്രദ്ധിച്ചു; നിമിഷ നേരം കൊണ്ട് കണ്ടത് തീഗോളം; വാങ്ങിയിട്ട് വെറും ഒരു വർഷമായ വാഷിംഗ് മെഷിൻ തീപിടിച്ചു; വീട്ടുകാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

Update: 2025-12-08 07:55 GMT

തിരുവനന്തപുരം: നെല്ലനാട് കാന്തലക്കോണത്ത് വാഷിങ് മെഷീന് തീപിടിച്ച് വീടിന് നാശനഷ്ടം സംഭവിച്ചു. വള്ളിക്കാട് മധുസൂദനൻ നായർ-പ്രീതകുമാരി ദമ്പതികളുടെ വീട്ടിലെ ശുചിമുറിയിലാണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്.

തുണി കഴുകുന്നതിനിടെ ടോപ്പ് ലോഡ് വാഷിങ് മെഷീനിൽ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുകാർ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചു. എന്നാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും ശുചിമുറിയിലേക്ക് വ്യാപിക്കുകയും ചെയ്തു. ശുചിമുറിയിലുണ്ടായിരുന്ന തുണികളും മറ്റ് സാധനങ്ങളും കത്തിനശിച്ചു.

അഗ്നിബാധ ഉണ്ടായ വാഷിങ് മെഷീന് ഒരു വർഷം മാത്രമാണ് പഴക്കമുണ്ടായിരുന്നത്. വെഞ്ഞാറമൂട് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. ഉപകരണങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഈ സംഭവം ആശങ്ക ഉയർത്തുന്നുണ്ട്.

Tags:    

Similar News