പ്രദേശത്തെ പരിഭ്രാന്തിയിലാക്കി കുതിച്ചോടി; ഒരൊറ്റ ഫോൺ കോളിൽ വനംവകുപ്പ് എത്തിയതും നടന്നത് മറ്റൊന്ന്; നാദാപുരത്ത് കാട്ടുപോത്തിൻ്റെ ആക്രമണം; തലയിൽ കൈവച്ച് നാട്ടുകാർ

Update: 2026-01-31 11:34 GMT

വളയം: വടകര നാദാപുരത്ത് വളയം ആയോട് മലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്. ചിറ്റാരി കൂളിക്കുന്ന് സ്വദേശിനി ജിൻഷയ്ക്കാണ് (37) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 11:30-ഓടെ അഭയഗിരി സെൻ്റ് മേരീസ് ചർച്ചിന് സമീപമാണ് സംഭവം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വനമേഖലയിൽ നിന്നിറങ്ങിയ കാട്ടുപോത്ത് കണ്ടി വാതുക്കൽ, ആയോട്, അഭയഗിരി മേഖലകളിൽ തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാവിലെ ആയോട് ഭാഗത്ത് കാട്ടുപോത്തിനെ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. തുടർന്ന് കാട്ടുപോത്തിനെ തുരത്താനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.

കാട്ടുപോത്ത് വനംവകുപ്പ് ജീവനക്കാരെ ആക്രമിക്കുന്നതിന് മുൻപ് താത്കാലിക വാച്ചർ കണ്ടി വാതുക്കൽ സ്വദേശി കുമാരൻ്റെ (56) നേർക്കും ആക്രമണം ഉണ്ടായിരുന്നു. പിന്നീട് അക്രമാസക്തമായ കാട്ടുപോത്ത് ജിൻഷയെ ഇടിച്ചിടുകയായിരുന്നുവെന്ന് വനപാലകർ അറിയിച്ചു. പരിക്കേറ്റ ജിൻഷയെ വളയം ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

Tags:    

Similar News