വീട്ടുമുറ്റത്ത് നിന്ന വയോധികയെ കാട്ടുപന്നി കുത്തി; പമ്പാവാലിയില്‍ ആക്രമണത്തില്‍ പരിക്കേറ്റത് 70 കാരി ലീലാമ്മയ്ക്ക്; ആക്രമണം വൈകിട്ട് ആറരയോടെ; കാട്ടുപന്നി ശല്യം രൂക്ഷമെന്ന് നാട്ടുകാര്‍
വീട്ടുമുറ്റത്ത് നിന്ന വയോധികയെ കാട്ടുപന്നി കുത്തി എറിഞ്ഞു
By : ശ്യാം സി ആര്
Update: 2025-11-21 14:42 GMT
എരുമേലി: വീട്ടുമുറ്റത്ത് നിന്ന വയോധികയെ കാട്ടുപന്നി കുത്തി എറിഞ്ഞു. പമ്പാവലി അഴതമുനി ഏനാമറ്റത്തില്‍ ലീലാമ്മ (70) യ്ക്ക് നേരെയാണ് കാട്ടു പന്നിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. അയല്‍വാസികള്‍ ചേര്‍ന്ന് എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു.
വീട്ടുമുറ്റത്തുള്ള 12 അടിയോളം പൊക്കമുള്ള കയ്യാലയ താഴ്ചയിലേയ്ക്ക് എറിയുകയായിരുന്നു. ലീലാമ്മയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പമ്പയില്‍ നിന്നും കാട്ടുപന്നികളെ വനവാസ മേഖലയില്‍ ഇറക്കി വിട്ടതായി നാട്ടുകാര്‍ ആരോപിച്ചു.