എട്ടു വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരിച്ചത് 940 പേര്‍; 600 പേരും മരിച്ചത് പാമ്പു കടിയേറ്റ്
എട്ടു വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരിച്ചത് 940 പേര്‍; 600 പേരും മരിച്ചത് പാമ്പു കടിയേറ്റ്
കോട്ടയം: കേരളത്തില്‍ 2016 ഏപ്രില്‍ ഒന്നുമുതല്‍ 2024 നവംബര്‍ 11 വരെ വന്യജീവി ആക്രമണത്തില്‍ മരിച്ചത് 940 പേര്‍. പരിക്കേറ്റവര്‍ 7917. ഇതില്‍ അറുനൂറിലധികം പേരും മരിച്ചത് പാമ്പു കടിയേറ്റാണ്. 200 പേര്‍ കാട്ടാനയാക്രമണത്തിലും മരിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ 46 പേരും കടുവയുടെ ആക്രമണത്തില്‍ എട്ടുപേരും മരിച്ചു. തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റു മരിച്ചത് 30 പേരാണ്.
എട്ടുവര്‍ഷത്തിനിടെ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് 27.21 കോടിരൂപ. പരിക്കേറ്റവര്‍ക്ക് 24.07 കോടിരൂപയും നല്‍കി. 4796 വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടതിന് 8.77 കോടിരൂപ നഷ്ടപരിഹാരം നല്‍കി. കൃഷിനാശത്തിന് 38.23 കോടിയും. വനത്തോടുചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യമൃഗ പ്രതിരോധസംവിധാനങ്ങളൊരുക്കാന്‍ ആറുവര്‍ഷംകൊണ്ട് 33.19 കോടിരൂപ ചെലവഴിച്ചു.
മരിച്ചവര്‍
2016-17 145
2017-18 119
2018-19 146
2019-20 92
2020-21 88
2021-22 114
2022-23 98
2023-24 94
2024-25 44