ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ്; നാലു പേരെ വിവാഹം കഴിച്ച് വഞ്ചിച്ച യുവതി അറസ്റ്റില്‍: ലക്ഷ്മി തട്ടിപ്പ് തുടങ്ങിയത് പത്ത് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ
ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ്; നാലു പേരെ വിവാഹം കഴിച്ച് വഞ്ചിച്ച യുവതി അറസ്റ്റില്‍
ചെന്നൈ: ഡോക്ടറായി ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ നാലു പേരെ വിവാഹം ചെയ്തു വഞ്ചിച്ച യുവതിയെ സിര്‍കാഴി പൊലീസ് ആണ് അറസ്റ്റ് ചെയ്തു. യുവതിയുടെ തട്ടിപ്പിന് ഇരയായ യുവാവ് നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്. കൊടിയമ്പാളയം സ്വദേശി ലക്ഷ്മി എന്ന നിഷാന്തിയാണു പിടിയിലായത്.
പത്ത് വര്‍ഷം മുന്‍പാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് മരിച്ചത്. ഇതോടെ അമ്മയോടൊപ്പം കഴിഞ്ഞിരുന്ന ലക്ഷ്മി 2017 മുതലാണു വിവാഹത്തട്ടിപ്പ് ആരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഡോക്ടറാണെന്നു നടിച്ച് യുവാക്കളുമായി അടുപ്പത്തിലായി വിവാഹം കഴിച്ച ശേഷം പെട്ടെന്നു കടന്നുകളയുന്നതായിരുന്നു പതിവ്.
പുത്തൂര്‍ സ്വദേശി നെപ്പോളിയന്, ചിദംബരം ഗോള്‍ഡന്‍ നഗറിലെ രാജ, സിര്‍കാഴി സ്വദേശി ശിവചന്ദ്രന് എന്നിവര്‍ക്കു പുറമേ സേലം സ്വദേശിയായ യുവാവിനെയും ഇവര്‍ വിവാഹം കഴിച്ചതായി കണ്ടെത്തി. സിര്ക്കാഴിയിലെ ശിവചന്ദ്രനുമായുള്ള വിവാഹത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമത്തില്‍ കണ്ടതിനെ തുടര്‍ന്നു പുത്തൂര്‍ സ്വദേശി നെപ്പോളിയന് പരാതി നല്‍കുകയായിരുന്നു.