സഹകരണബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച് മൂന്നാം നാള്‍ ജോലി പോയി; മനനംനൊന്ത് ആത്മഹത്യാ ശ്രമം നടത്തി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം

മൂന്നാംനാൾ ബാങ്കിലെ ജോലി പോയി; മനംനൊന്ത് ആത്മഹത്യാ ശ്രമം നടത്തി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം

Update: 2024-11-16 01:58 GMT

കാസര്‍കോട്: സഹകരണബാങ്കില്‍ പ്യൂണായി ജോലിയില്‍ പ്രവേശിച്ചതിന്റെ മൂന്നാം ദിനം നിയമനം റദ്ദാക്കി. മനംനൊന്ത് സിപിഎം ലോക്കല്‍ കമ്മിറ്റി (എല്‍.സി) അംഗമായ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. കഴിഞ്ഞമാസം നടന്ന ബാങ്ക് ഭരണസമിതി യോഗം നാലുപേരെ നിയമിക്കാന്‍ തീരുമാനമെടുക്കുകയും ഇതോടെ നേരത്തേ, ബാങ്കിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഈ യുവതിക്കും നിയമനം കിട്ടുകയും ചെയ്തു.

എന്നാല്‍, പിന്നീടു ചേര്‍ന്ന ഭരണസമിതി യുവതിയുടെ ിയമനം റദ്ദാക്കു. എസ്സി, എസ്ടി സംവരണ തസ്തികയിലേക്കു നിയമനം നടത്താനാണു യുവതിയുടെ നിയമനം താല്‍ക്കാലികമായി റദ്ദാക്കിയതെന്നും സംവരണനിയമനം നടത്തിക്കഴിഞ്ഞാല്‍ ഉടന്‍ നിയമനം നല്‍കുമെന്നും ഭരണസമിതി പ്രസിഡന്റ് പറയുന്നു

ബാക്കിയുള്ള ഒരു സംവരണ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഈ നിയമനം നടന്നയുടന്‍ ഈ യുവതിയുടെ നിയമന ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

Tags:    

Similar News