തൃശൂരിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി; കത്തിക്കരിഞ്ഞ നിലയിൽ ബോഡി; മൃതദേഹം കിട്ടിയത് അയൽവാസിയുടെ പറമ്പിൽ നിന്നും; ദുരൂഹത; പോലീസ് സ്ഥലത്തെത്തി; അന്വേഷണം തുടങ്ങി
തൃശൂർ: തൃശൂരിൽ മധ്യവയസ്കയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അയൽവാസിയുടെ പറമ്പിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂർ മണലൂരിലാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി. സ്ത്രീയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയിരിന്നു. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തൃശൂർ മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ വീട്ടിൽ ലത (56)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ലത ഭർത്താവ് മുരളിയോടൊപ്പം ചെന്നെയിലായിരുന്നു താമസിച്ചുവന്നത്. ബിസിനസുകാരനായിരുന്ന ഭർത്താവിനെ ആറ് മാസം മുൻപ് ചെന്നൈയിൽ വച്ച് കാണാതായതാണ്. തുടർന്ന് ലത നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.