വിയ്യൂര്‍ ജയിലിന് മുന്നിൽ കുറേനേരമായി കറങ്ങി നടന്ന് യുവാവ്; പോലീസ് പിടികൂടിയപ്പോൾ സത്യം പുറത്ത്; എത്തിയത് ജയിൽ കൂട്ടുകാരന് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കാൻ; പ്രതിയെ കൈയ്യോടെ പൊക്കി

Update: 2025-01-29 16:03 GMT

തൃശൂര്‍: അതിസുരക്ഷാ ജയിലായ വിയ്യൂരിൽ കഴിയുന്ന കൂട്ടുകാരന് മയക്കുമരുന്ന് മതിലിന് മുകളിലൂടെ എറിഞ്ഞുകൊടുക്കാന്‍ വേണ്ടി എത്തിയ യുവാവാണ് പിടിയിലായത്. തിരുവന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായി വിഷ്ണു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ജയില്‍ കവാടം സുരക്ഷാ ജീവനക്കാരായ ഇന്ത്യന്‍ റിസര്‍വ് ബാച്ച് പോലീസ് സേനംഗങ്ങള്‍ ആണ് യുവാവിനെ കൈയോടെ പിടികൂടിയത്.

പല തവണ വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞയാളാണ് വിഷ്ണു. ജയില്‍ പരിസരത്ത് ലഹരി പൊതിയുമായി പതുങ്ങിയിരുന്ന വിഷ്ണുവിനെ ജയില്‍ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ കഴിയാത്തതുമൂലം കള്ളം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീണു.

സംശയം തോന്നിയ പൊലീസ് സംഘം ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോള്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് ബീഡി കണ്ടെത്തുകയായിരുന്നു. മുമ്പും നിരവധി തവണ ജയിലിന്റെ മതിലിന്റെ മുകളിലൂടെ ബീഡി അടക്കമുള്ളവ എറിഞ്ഞ് കൊടുത്തിട്ടുള്ളതായി ചോദ്യം ചെയ്തപ്പോള്‍ യുവാവ് സമ്മതിക്കുകയും ചെയ്തു. പിടികൂടിയപ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News