'എന്താണ് ബ്രോ...മോഡയാണോ'; സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ പരാക്രമം; ചുറ്റികയെടുത്ത് വീശി; ഭയന്ന് കുതറി മാറി യാത്രക്കാർ; ഇയാൾ മാനസിക രോഗിയെന്ന് പോലീസ്

Update: 2025-04-07 17:33 GMT

കൊച്ചി: സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ അതിക്രമം. കൊച്ചിയിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്. ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തിയ യുവാവ് ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഞാറക്കലിൽ ഓടുന്ന ബസിലായിരുന്നു സംഭവം. യുവാവ് മാനസിക രോഗിയെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം ഞാറക്കലിൽ റോഡിന് നടുവിൽ മുണ്ട് ഊരി അഭ്യാസം നടത്തിയതും ഇയാളായിരുന്നുവെന്ന് പോലീസ് പറയുന്നു.സംഭവത്തിൽ കൂടുതൽ പരിശോധന നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News